Saturday, September 12, 2009

വിളിച്ച ദൈവം എന്നും വിശ്വസ്തന്‍
വിളിച്ചാല്‍ വരും അവന്‍ നിശ്ചയം
അടുത്ത് കൊള്‍ക അവന്‍ അണച്ച് കൊള്ളും
ചിറകിന്‍ കീഴില്‍  നാഥന്‍   മറച്ച്‌  കൊള്ളും
       ആശ്രയമിനി അവനില്‍ മതി
       അവനില്‍ മാത്രം മതി
       വിശ്വാസം അവനില്‍ മതി
       അവനില്‍ മാത്രം മതി
തന്ജനത്തെ വലങ്കരത്താല്‍ മിശ്രേമില്‍ നിന്നും  വിടുവിച്ചു
വിന്നില്‍നിന്നും മന്ന നല്‍കി അത്ഭുതമായി വഴിനടത്തി
യുദ്ധത്തില്‍ ജയം കൊടുത്തു യാഹു തന്‍ ഭുജ ബലത്താല്‍
വിശുദ്ധ ദൈവം സമ്മാനിച്ച്‌ വാഗ്ദാന കനാന്‍ ദേശം

സ്വര്‍ഗ്ഗസ്ഥനാം ദൈവം മണ്ണില്‍ ജനിച്ചു വന്നു മാനവനായ്
തിരുവചനം ജടമാകി   പ്രവചനം  നിവൃത്തിയായി
രോഗിതരും പീഡിതരും  കരുനയലെ  സുഗമായി
വാഗ്ദനം പാലിച്ച് നമ്മെ വീണ്ടെടുത്തു ജീവന്‍ നല്‍കി


ചേറ്റില്‍ നിന്നും എടുത്തു നമ്മെ തിരുരക്തത്താല്‍ വെടിപ്പാക്കി
ലോകത്തിനും പാവത്തിനും രോഗത്തിനും  വന്കൃപയാലെ  വിടുതലേകി
സര്‍വത്തിനും മതിയായവന്‍  വിശ്വാസത്താല്‍ നമ്മുള്ളത്തില്‍ വന്നതിനാല്‍
വാഗ്ദത്തം പാലിച്ച് മാറ്റി നമ്മെ തന്മക്കളായി

No comments: