വാനവും ഭൂമിയും വാഴ്ത്തി പാടുന്നു
നാഥനെ യേശു നാഥനെ
വരുവിന്‍ നമുക്കും പാടി സ്തുതിക്കാം
രാജനെ യേശു രാജനെ
ജീവിക്കുന്ന ദൈവത്തിനു സ്തോത്രം പാടാം
ജീവന്‍ തന്ന ദൈവത്തിനു സ്തോത്രം പാടാം
വീണകള്‍ മീട്ടി സ്തുതി ഗാനങ്ങള്‍ പാടാം
ഇമ്പമോടെന്നും അവനെ വാഴ്ത്തി പാടാം
വാഗ്ദാനം പാലിക്കും നീതിമാനാം ദൈവം
സകലവും നല്‍കിടും നാധനാം ദൈവം
കരുനയോടെന്നും കാത്തിടും ദൈവം
കരങ്ങളിലെന്നും താങ്ങിടും ദൈവം
ആത്മീയ നല്‍വരങ്ങള്‍ തന്നിടും ദൈവം
വിളിക്കുമ്പോള്‍ വേഗം വന്നിടും ദൈവം
വന്‍ കോട്ടയായി എന്നും നിന്നീടും ദൈവം
മര്ത്യരാം നമ്മില്‍ വാണിടും ദൈവം
No comments:
Post a Comment